കൊച്ചിയിൽ വൻ സ്വർണ കവർച്ച; ബൈക്കിലെത്തിയ സംഘം 25 കിലോ സ്വര്‍ണം തട്ടിയെടുത്തു

കൊച്ചിയിൽ വൻ സ്വർണ കവർച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എടയാറിലെ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുപോയ 6 കോടി രൂപ വിലവരുന്ന 20 കിലോയോളം സ്വർണമാണ് കവർന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. സ്വര്‍ണം എത്തുന്നത് മുന്‍കൂട്ടി അറിയുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.

പഴയ സ്വര്‍ണം ഉരുക്കി പുതിയതാക്കുന്ന കമ്പനിയിലേക്ക് കൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ന്നത്. ബൈക്കിയത്തിയ രണ്ടംഗ സംഘം സ്ഥാപനത്തിന് മുന്നിൽ വെച്ച് കാറിന്‍റെ ചില്ലുകള്‍ തകര്‍ത്താണ് കവർച്ച നടത്തിയത്. ഡ്രൈവറിനും സഹായിക്കും ആക്രമണത്തിൽ പരിക്കേറ്റു. സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. എറണാകുളം റൂറൽ എസ്പി രാഹുൽ ആർ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *