ഇന്ത്യക്കാരെ ശുദ്ധ വായു ശ്വസിപ്പിക്കാന്‍ എയർ പ്യൂരിഫയറുമായി ബ്രിട്ടീഷ് ടെക് കമ്പനി

ഇന്ത്യക്കാരെ ശുദ്ധ വായു ശ്വസിപ്പിക്കാന്‍ എയർ പ്യൂരിഫയറുമായി ബ്രിട്ടീഷ് ടെക് കമ്പനി

May 11, 2019 0 By Editor

ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ കൂട്ടത്തിൽ തലസ്ഥാന നഗരി ഡൽഹിയുൾപ്പടെ പലതും റാങ്കിങ് പട്ടികയിൽ തലപ്പത്ത് പതിവായി സ്ഥാനം പിടിക്കുന്നുണ്ട്. ഇതിലെ വിപണി മുന്നിൽ കണ്ട് ഇന്ത്യയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ് ബ്രിട്ടീഷ് ടെക് കമ്പനിയായ ഡയ്സൻ. ഡെയ്സന്റെ പേഴ്സനൽ എയർ പ്യൂരിഫയറാണ് ഇന്ത്യയിലേക്ക് പ്രവേശിക്കാനിരിക്കുന്നത്.

ഒരു കെെ വലിപ്പത്തിലുള്ള കമ്പനിയുടെ പ്യുവർ കൂൾ മി, ഫിൽട്ടർ ചെയ്ത തണുത്ത, ശുദ്ധ വായു പ്രദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.ഡൽഹി, ബംഗളുരു നഗരങ്ങളിൽ ജൂൺ 1 മുതൽ എയർ പ്യൂരിഫയർ ലഭ്യമായി തുടങ്ങും. വെള്ള, സിൽവർ നിറങ്ങളിലായി പുറത്തിറങ്ങുന്ന പ്യുവർ കൂളിന് 25,900 രൂപയായിരിക്കും വില. റിമോട്ടോടു കൂടിയായിരിക്കും പ്യൂരിഫയർ ലഭിക്കുക.

തങ്ങളുടെ എഞ്ചിനീയർമാർ ആയിരത്തിലേറെ ടെസ്റ്റുകൾ നടത്തി ക്വാളിറ്റി ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉത്പന്നം പുറത്തിറക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡെയ്സന്‍ ഇന്ത്യയുടെ ഔദ്യോഗിക സെെറ്റിലൂടെയും, ആമസോൺ ഇന്ത്യ വഴിയും എയർ പ്യൂരഫയർ ലഭ്യമാകും