
വ്യാജ വാര്‍ത്ത; റിപ്പബ്ലിക് ടി.വി അടച്ചു പൂട്ടുമെന്ന് ബ്രോഡ്കാസ്റ്റിങ് നിരീക്ഷണ സമിതി
May 11, 2019വ്യാജവാർത്താ കേസില്‍ റിപ്പബ്ലിക് ടിവി അടച്ചു പൂട്ടുമെന്ന് സംപ്രേക്ഷണ നിരീക്ഷണ സമിതിയായ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് അസോസിയേഷന്‍ (എന്‍.ബി.എസ്.എ) മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ജൻത കാ റിപ്പോർട്ടറാണ് വാർത്ത പുറത്തു വിട്ടത്. സംപ്രേക്ഷണ നിരീക്ഷണ സമിതിയായ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് അസോസിയേഷന്‍ (എന്‍.ബി.എസ്.എ) ഇക്കാര്യം സംബന്ധിച്ച് റിപ്പബ്ലിക് ടി.വി എംഡി അർണാബ് ഗോസ്വാമിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടന്ന റാലിയെ വിമര്‍ശിച്ചു കൊണ്ട് അര്‍ണബ് നടത്തിയ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. റാലിയില്‍ പങ്കെടുത്ത ഒരാളെ ഗുണ്ടയെന്നും, ഉപദ്രവകാരിയെന്നും, മറ്റും റിപ്പബ്ലിക്ക് ടിവി വിശേഷിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് റിപ്പബ്ലിക് ടി.വിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതിക്കാരന്‍ എന്‍.ബി.എസ്.എയെ സമീപിച്ചിരുന്നു. ഇവരുടെ പരാതി സ്വീകരിച്ച് എന്‍.ബി.എസ്.എ റിപ്പബ്ലിക് ടി.വിയോട് സെപ്തംബര്‍ 7മുതല്‍ 14 വരെ ചാനലില്‍ മാപ്പ് എഴുതിക്കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആവശ്യം ചാനല്‍ നിരസിക്കുകയായിരുന്നു.