ശബരിമല ബാധിച്ചിട്ടില്ല; തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരിച്ചടി താത്കാലികം മാത്രമാണ്. സ്ഥായിയായ ഫലമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. രാഹുല്‍ ഗാന്ധിയുടെ വരവ് വോട്ട് മറിയാന്‍ മറ്റൊരു…
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരിച്ചടി താത്കാലികം മാത്രമാണ്. സ്ഥായിയായ ഫലമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. രാഹുല്‍ ഗാന്ധിയുടെ വരവ് വോട്ട് മറിയാന്‍ മറ്റൊരു…
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരിച്ചടി താത്കാലികം മാത്രമാണ്. സ്ഥായിയായ ഫലമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. രാഹുല്‍ ഗാന്ധിയുടെ വരവ് വോട്ട് മറിയാന്‍ മറ്റൊരു കാരണമായി. രാഹുല്‍ കേരളത്തില്‍ വന്നത് പരാജയഭീതി കൊണ്ടാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ചില കാര്യങ്ങള്‍ പ്രചാരണ സമയത്ത് മനസ്സിലാക്കാനായില്ല. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനാണ് കഴിയുകയെന്ന് ഒരു വിഭാഗം ചിന്തിച്ചു. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച നിലപാട് ബാധിച്ചിട്ടില്ല. ശബരിമല ബാധിച്ചിരുന്നെങ്കില്‍ ഗുണം കിട്ടേണ്ടത് ബി.ജെ.പിക്കായിരുന്നുവെന്നും മുഖ്യമന്ത്രി വിശദമാക്കി.