കൊക്കോ റോസ് വെജിറ്റബിള് ഓയില് നിരോധിച്ചു
കൊച്ചി: പട്ടിമറ്റത്തെ പാന് ബിസ് കോര്പറേഷന് എന്ന സ്ഥാപനം വെളിച്ചെണ്ണയെന്ന വ്യാജേന വിറ്റിരുന്ന കൊക്കോ റോസ് ബ്ലെന്റഡ് എഡിബിള് വെജിറ്റബിള് ഓയിലിന്റെ ഉല്പ്പാദനവും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര് അറിയിച്ചു. ഉല്പ്പന്നത്തില് 80 ശതമാനവും പാമോലിനാണെന്ന് കണ്ടത്തിയതോടെയാണ് നടപടി.
ശുദ്ധമായ വെളിച്ചെണ്ണ എന്ന് അവകാശവാദമുന്നയിക്കുന്ന ഉല്പ്പന്നത്തില് 20 ശതമാനം മാത്രമാണ് വെള്ളിച്ചെണ്ണയുടെ സാന്നിധ്യം. വെളിച്ചെണ്ണയുടെ വിലയാണ് ഈടാക്കിയിരുന്നതും. നിയമ വിരുദ്ധമായ പ്രവര്ത്തനത്തിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഉല്പ്പന്നം വില്പനയ്ക്ക് എത്തിച്ചിരുന്നതെന്നും പരിശോധനയില് കണ്ടെത്തി.