അനില്‍ അംബാനി ഗ്രൂപ്പ് റേഡിയോ ബിസിനസ് വില്‍ക്കുന്നു

അനില്‍ അംബാനി ഗ്രൂപ്പ് റേഡിയോ ബിസിനസ് വില്‍ക്കുന്നു

June 12, 2019 0 By Editor

മുംബൈ: അനില്‍ അംബാനി തന്റെ റേഡിയോ ബിസിനസ് സംരംഭം വില്‍ക്കുന്നു. പ്രമുഖ മാധ്യമസ്ഥാപനത്തിന് 1200 കോടി രൂപയ്ക്കാണ് ബിസിനസ് കൈമാറുന്നതെന്ന് അനില്‍ അംബാനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. അംബാനിയുടെ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ് വര്‍ക്ക് ലിമിറ്റഡ് 24 ശതമാനം ഓഹരി ജാഗരണ്‍ പ്രകാശന്‍ ലിമിറ്റഡിന് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതുമായി രേഖകളൊന്നും ഒപ്പിട്ടിട്ടില്ലെന്ന് ജാഗരണ്‍ പ്രകാശന്‍ ലിമിറ്റഡ് വ്യക്തമാക്കി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam