നേത്രാവതി കൊടുമുടി ട്രക്കിങ്ങിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി

കർണാടകയിലേക്കുള്ള ട്രക്കിങ്ങുകൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി

June 25, 2024 0 By Editor

 

ർണാടകയിലെക്കുള്ള ട്രക്കിങ്ങുകൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരിക്കുകയാണ് കർണാടക സർക്കാർ. ജൂൺ 24 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവരെ മാത്രമേ കുദ്രേമുഖിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഒരു ദിവസം 300 സഞ്ചാരികൾക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളു. സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ ഇനി www.kudremukhanationalpar-k.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ ബുക്കിങ് നടത്തേണ്ടത്.

ജൂൺ 25 മുതൽ ഒരു മാസത്തേക്കുള്ള ബുക്കിങ് നേരത്തെ ചെയ്യാവുന്നതാണ്. ശാസ്ത്രീയമായ വിലയിരുത്തലുകൾക്ക് ശേഷമാണ് കൊടുമുടിയിലേക്ക് പ്രവേശിപ്പിക്കേണ്ട സഞ്ചാരികളുടെ എണ്ണം കർണാടക വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

4 മണിക്കൂർ മുതൽ 6 മണിക്കൂർ വരെ സമയമെടുത്താണ് ഇത് പൂർത്തിയാക്കാനാവുക. മംഗളൂരുവിൽ നിന്ന് 125 കിലോമീറ്റർ അകലെയായാണ് നേത്രാവതി പീക്ക് സ്ഥിതി ചെയ്യുന്നത്. ചിക്കമഗളൂരു ജില്ലയിലെ സംസെ എന്ന ഗ്രാമമാണ് നേത്രാവതി ട്രക്കിന്റെ ബേസ് ക്യാമ്പ്. സംസെയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ട്രെക്കിങ് സ്‌പോട്ട്. നേത്രാവതിയിലേക്ക് കയറാൻ ഗൈഡ് നിർബന്ധമാണ്. വൈകിട്ട് 5 മണിക്ക് മുൻപായി ട്രെക്കിങ് പൂർത്തീകരിച്ച് ബേസ് ക്യാമ്പിൽ തിരിച്ചെത്തണം.