മൈജി സെയിൽസ് സൂപ്പർ സ്റ്റാർ റിക്രൂട്ട്മെന്റ് ഡ്രൈവ്, ജൂൺ 30 ഞായറാഴ്ച്ച

കോഴിക്കോട്: മൈജി സെയിൽസ് സൂപ്പർ സ്റ്റാർ റിക്രൂട്ട്മെന്റ് ഡ്രൈവ്, ജൂൺ 30 ഞായറാഴ്ച്ച കോഴിക്കോട്, കൊച്ചി , കൊല്ലം നഗരങ്ങളിൽ നടക്കും. മൈജി കേരളത്തിൽ ഉടൻ ആരംഭിക്കുന്ന ഫ്യൂച്ചർ ഷോറൂമുകളിൽ വിവിധ തസ്തികകളിലേക്കായി ആയിരത്തോളം സെയിൽസ്മാൻമാരുടെ വേക്കൻസിയിലേക്കാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. ഇപ്പോൾ തന്നെ 100ലധികം ഷോറൂമുകളാണ് മൈജിക്കുള്ളത്. നിലവിൽ 3000 പേരാണ് മൈജിയുടെ വിവിധ സ്റ്റോറുകളിലും സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നത്.
ബിസിനസ് വ്യാപനത്തിന് പുറമേ മൈജിയുടെ ഏറ്റവും വലിയ സ്വപ്നം സംസ്ഥാനത്തു ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ്. സംസ്ഥാനത്ത് 2024-2025 സാമ്പത്തിക വർഷത്തിൽ 4000 കോടി രൂപയുടെ വിറ്റു വരവും 4000 തൊഴിൽ അവസരങ്ങളുമാണ് കമ്പനി വിഭാവനം ചെയ്യുന്നത്. പുതിയ 30 ഷോറൂമുകൾ കൂടി തുറക്കുന്നതിലൂടെ കേരളത്തിൽ ആകെ ഷോറൂമുകളുടെ എണ്ണം 150 ആകും എന്ന് വാർത്താ സമ്മേളനത്തിൽ മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ അറിയിച്ചു.

35 വയസ്സിൽ താഴെ പ്രായമുള്ളവരും മിനിമം പ്ലസ് ടു യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് വന്ന് റിക്രൂട്ട്മെൻറ് ഡ്രൈവിൽ പങ്കെടുക്കാം. സെയിൽസിലുള്ള താല്പര്യം , ആകർഷകമായ വാക്ചാതുര്യം , നല്ല ഊർജ്ജസ്വലത എന്നിവ ഉണ്ടായിരിക്കണം. സമാന മേഖലയിൽ മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപ്ലൈ ചെയ്യാം.
കോഴിക്കോട് മാവൂർ റോഡിൽ കാലിക്കറ്റ് ടവർ, എറണാകുളം എം ജി റോഡിൽ ജിൻജർ ഹോട്ടൽ, കൊല്ലം ചിന്നക്കടയിൽ നാനി ഹോട്ടൽസ് & റിസോർട്ട്സ് എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 8714 63 22 27, www.joinmyg.com .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story