ടിക്കറ്റ് മാറ്റി നല്‍കിയില്ല: വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി - മലപ്പുറം സ്വദേശി അറസ്റ്റിൽ
കൊച്ചി: വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കി യുവാവ്. സംഭവത്തില്‍ മലപ്പുറം സ്വദേശി ഷുഹൈബിനെ കൊച്ചി വിമാനത്താവളത്തില്‍…
കൊച്ചി: വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കി യുവാവ്. സംഭവത്തില്‍ മലപ്പുറം സ്വദേശി ഷുഹൈബിനെ കൊച്ചി വിമാനത്താവളത്തില്‍…
കൊച്ചി: വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കി യുവാവ്.
സംഭവത്തില്‍ മലപ്പുറം സ്വദേശി ഷുഹൈബിനെ കൊച്ചി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു.
രാവിലെ 11.50ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച ദേഷ്യത്തിലായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാള്‍ മൊഴി പറഞ്ഞതായാണ് വിവരം.
വിമാന കമ്പനി ജീവനക്കാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇയാളെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര ആഴ്ച മുന്‍പ് ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ ഇവരുടെ കുട്ടിക്ക് വിമാനത്തില്‍നിന്ന് ഭക്ഷ്യവിഷബാധ ഏറ്റിരുന്നെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
തിരിച്ചുപോകുന്ന ടിക്കറ്റ് കുറച്ചു ദിവസത്തേക്കു കൂടി നീട്ടി നല്‍കണമെന്ന് 3 ദിവസം മുന്‍പ് ആവശ്യപ്പെട്ടെങ്കിലും സാധ്യമായില്ല. തുടര്‍ന്ന് ഇയാള്‍ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. ഇന്ന് അതേ വിമാനത്തില്‍ കയറാെനത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.