
ബാറുകളില്‍ മിന്നല്‍ പരിശോധന: ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 10 പേര്‍ക്കെതിരെ കേസെടുത്തു
May 8, 2018കൊച്ചി: കൊച്ചിയിലെ ബാറുകളില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. കലൂര്‍ ലാന്‍ഡ് മാര്‍ക്ക്, ഇടപ്പള്ളി മാന്‍ഷന്‍ എന്നീ ബാറുകളില്‍ ക്രമക്കേട് കണ്ടെത്തിയ സംഘം ബാറുടമകള്‍ക്കെതിരെയും മറ്റ് 10 പേര്‍ക്കെതിരെയും കേസെടുത്തു.
ലൈസന്‍സിനു വിരുദ്ധമായി അധികം കൗണ്ടറുകളിലൂടെ വില്‍പ്പന നടത്തിയെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.