എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ ഇന്നു മുതല്‍ തിരുത്താം
തിരുവനന്തപുരം: ഈവര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കു ലഭിക്കാന്‍ പോകുന്ന എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ പരിശോധിച്ചു തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ചൊവ്വാഴ്ച മുതല്‍ 15 വരെ അവസരം. പരീക്ഷാഭവന്റെ…

തിരുവനന്തപുരം: ഈവര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കു ലഭിക്കാന്‍ പോകുന്ന എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ പരിശോധിച്ചു തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ചൊവ്വാഴ്ച മുതല്‍ 15 വരെ അവസരം. പരീക്ഷാഭവന്റെ www.keralapareekshabhavan.in, www.sslcexam.kerala.gov.in, www.bpekerala.in എന്നീ വെബ്‌സൈറ്റുകളിലെ sslc2018 certificate view എന്ന ലിങ്കില്‍ റജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കി എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ വരുന്ന വിവരങ്ങള്‍ പരിശോധിക്കാം. ഇന്നു മുതല്‍ 15വരെയാണ് ഈ സൗകര്യം ലഭിക്കുക. തെറ്റുകളുണ്ടെങ്കില്‍ അക്കാര്യം വിദ്യാര്‍ഥി പഠിച്ച സ്‌കൂളില്‍ രേഖാമൂലം അറിയിക്കണം.
തങ്ങളുടെ സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അഡ്മിഷന്‍ നമ്പര്‍ നല്‍കി സ്‌കൂള്‍ അധികൃതര്‍ക്കും പരിശോധിക്കാം. തെറ്റുകള്‍ തിരുത്തുന്നതിനു നിശ്ചിത മാതൃകയിലുള്ള അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം 16ന് വൈകിട്ടു നാലിനകം പരീക്ഷാ ഭവനില്‍ എത്തിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും വെബ്‌സൈറ്റില്‍ ലഭ്യമാണ്.