
ഗ്യാസ്ട്രബിള്‍ ഒഴിവാക്കണോ ? ഇത് വായിക്കൂ
September 29, 2021എന്താണ് ഗ്യാസ് ?…നാം ഭക്ഷണം കഴിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ അല്ലെങ്കില്‍ ഉമിനീര്‍ ഇറക്കുകയാ ചെയ്യുമ്പോള്‍ ചെറിയ അളവില്‍ വായു കൂടി അകത്തേക്ക് പോകുന്നുണ്ട്. ഇത് വയറ്റില്‍ ശേഖരിക്കപ്പെടുന്നു. ദഹനവ്യൂഹത്തിലുള്ള വായു പ്രധാനമായും ഓക്‌സിജനും നൈട്രജനും ആണ്. ഭക്ഷണം ദഹിപ്പിക്കപ്പെടുമ്പോള്‍ വായു ഹൈഡ്രജന്‍, മീതൈന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് രൂപത്തില്‍ പുറത്തു വിടുന്നു.
പരിഹാരമില്ലാത്ത വിഷയമുണ്ടോ ? ഏറ്റവും പ്രധാനം ഗ്യാസ് ഉണ്ടാവുന്ന ഭക്ഷണങ്ങളെ കുറിച്ചുള്ള അവബോധം തന്നെയാണ്.ഭക്ഷണം കുറേശ്ശേ ഇടയ്ക്കിടക്കായി കഴിക്കുക. (4-6 പ്രാവശ്യം),സന്തോഷകരമായ അന്തരീക്ഷത്തില്‍ നന്നായി ചവച്ചരച്ച് സാവധാനത്തില്‍ മാത്രം ഭക്ഷണം കഴിക്കുക. ധ്യതിയില്‍ ഭക്ഷണം വിഴുങ്ങുമ്പോള്‍ ധാരാളം വായുവും അകത്തെത്തും കൂടാതെ സമയത്തു സമയത്ത് ഭക്ഷണം കഴിക്കുക.പുകവലി ,മദ്യപാനം ഒഴിവാക്കുക. കൃത്യമായ വ്യായാമം ദഹനത്തെ മെച്ചപ്പെടുത്തും.ഇതുവഴി ഗ്യാസ് നിറയുന്നതും ഒഴിവാക്കാം. ഒരേ ഭക്ഷണം എല്ലാവരിലും ഗ്യാസ് ഉണ്ടാക്കണമെന്നില്ല. എന്നാലും ഭൂരിഭാഗം ആളുകളിലും ഗ്യാസ് ഉണ്ടാക്കുന്ന പ്രധാന ഭക്ഷണ പദാര്‍ഥങ്ങള്‍ ഇവയാണ്…….കാബേജ്, കോളിഫ്‌ളവര്‍, കിഴങ്ങുകള്‍, പയറുവര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍, അണ്ടിപ്പരിപ്പ്, യീസ്റ്റ് അടങ്ങിയ ബേക്കറി വിഭവങ്ങള്‍.
ഇഞ്ചിയും ഗ്യാസിനുള്ള പ്രകൃതിദത്ത മരുന്നാണ്. ഭക്ഷണശേഷം ഇഞ്ചി കഴിക്കുന്നതും ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്. ഇളം ചൂട് വെള്ളത്തില്‍ കായം ചേര്‍ത്ത് കഴിക്കുന്നത് ഗ്യാസ് കുറയ്ക്കും.ജീരകത്തിലെ എസന്‍ഷ്യല്‍ ഓയിലുകള്‍ ഉമിനീര്‍ കുടുതലായി ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതുകൊണ്ടു . ഇത് ദഹനം സുഗമമാക്കു കയും ഗ്യാസ് അമിതമാവാതെ സഹായിക്കുകയും ചെയ്യും.കൂടാതെ അയമോദകമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കും.