സുരക്ഷാ പ്രശ്നം : മുസ്ലീം രാജ്യമായ ടുണീഷ്യയിൽ മുഖാവരണം നിരോധിച്ചു
ടുണീഷ്യയിൽ പൊതുസ്ഥാപനങ്ങളിൽ മുഖാവരണം നിരോധിച്ച് സർക്കാർ ഉത്തരവ് . സുരക്ഷാ പ്രശ്നങ്ങളെത്തുടർന്നാണ് പ്രധാനമന്ത്രി യൂസഫ് ചാഹേദ് മുഖാവരണം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മുസ്ലീം രാജ്യമായ ടുണീഷ്യയിൽ മുഖം പൂർണമായും…

ടുണീഷ്യയിൽ പൊതുസ്ഥാപനങ്ങളിൽ മുഖാവരണം നിരോധിച്ച് സർക്കാർ ഉത്തരവ് . സുരക്ഷാ പ്രശ്നങ്ങളെത്തുടർന്നാണ് പ്രധാനമന്ത്രി യൂസഫ് ചാഹേദ് മുഖാവരണം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മുസ്ലീം രാജ്യമായ ടുണീഷ്യയിൽ മുഖം പൂർണമായും മറയ്ക്കുന്ന വസ്ത്രങ്ങളാണ് നിരോധിച്ചത്.കഴിഞ്ഞ മാസം 27 ന് ടുണീഷ്യയുടെ തലസ്ഥാനമായ ടൂണിസിലുണ്ടായ രണ്ട് ചാവേർ ആക്രമണത്തെ തുടർന്നാണ് പുതിയ ഉത്തരവ് . ചാവേറുകളിൽ ഒരാൾ നിഖാബ് ധരിച്ചായിരുന്നു എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരാഴ്ചക്കിടെ മൂന്ന് ആക്രമണങ്ങളാണ് ഇവിടെയുണ്ടായത് .
ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ഐഎസ്ഐഎസ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു