അഞ്ച് ക്യാമറയുള്ള നോക്കിയ 9 പ്യുര്‍ വ്യൂ ഇന്ത്യയിലേക്ക്

ബാക്കില്‍ അഞ്ച് ക്യാമറകള്‍ എന്നതാണ് ഈ മോഡലിന്റെ പ്രധാന ആകര്‍ഷണം. ഈ മോഡല്‍ ഈ മാസം ഇന്ത്യന്‍ മാര്‍ക്കറ്റുകളിലെത്തും ഫ്ളിപ്പ്കാര്‍ട്ട്, നോക്കിയയുടെ ഒഫീഷ്യല്‍ സൈറ്റ് എന്നിവയിലൂടെയാണ് വില്‍പ്പന.…

ബാക്കില്‍ അഞ്ച് ക്യാമറകള്‍ എന്നതാണ് ഈ മോഡലിന്റെ പ്രധാന ആകര്‍ഷണം.
മോഡല്‍ ഈ മാസം ഇന്ത്യന്‍ മാര്‍ക്കറ്റുകളിലെത്തും

ഫ്ളിപ്പ്കാര്‍ട്ട്, നോക്കിയയുടെ ഒഫീഷ്യല്‍ സൈറ്റ് എന്നിവയിലൂടെയാണ് വില്‍പ്പന. ജൂലൈ പതിനേഴ് മുതല്‍ മോഡല്‍ സ്വന്തമാക്കാം

നോക്കിയ ഈ വര്‍ഷം പുറത്തിറക്കിയ ശ്രദ്ധേയമായ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായിരുന്നു നോക്കിയ 9 പ്യുര്‍ വ്യു. ബാക്കില്‍ അഞ്ച് ക്യാമറകള്‍ എന്നതാണ് ഈ മോഡലിന്റെ പ്രധാന ആകര്‍ഷണം. ഫെബ്രുവരിയില്‍ അവതരിപ്പിച്ച മോഡല്‍ ഈ മാസം ഇന്ത്യന്‍ മാര്‍ക്കറ്റുകളിലെത്തും. 49,999 രൂപയാണ് മോഡലിന്റെ ഇന്ത്യയിലെ വില. അതായത് ഈ മോഡല്‍ സ്വന്തമാക്കാന്‍ അരക്ഷം രൂപ കൊടുക്കണം. ഫ്ളിപ്പ്കാര്‍ട്ട്, നോക്കിയയുടെ ഒഫീഷ്യല്‍ സൈറ്റ് എന്നിവയിലൂടെയാണ് വില്‍പ്പന. ജൂലൈ പതിനേഴ് മുതല്‍ മോഡല്‍ സ്വന്തമാക്കാം.

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയ ഈ മോഡല്‍ ആദ്യം അവതരിപ്പിച്ചത്. മൂന്ന് മോണോക്രോമും(12 മെഗാപിക്സല്‍) രണ്ട് ആര്‍.ജി.ബി ലെന്‍സുകളുമാണ്(12 മെഗാപിക്സല്‍) ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ക്യാമറയുടെയും അപേര്‍ച്ചര്‍ f/1.82 ആണ്. 20 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. ക്യാമറ ഓണാക്കുമ്പോള്‍ അഞ്ച് ക്യാമറയും വര്‍ക്ക് ചെയ്ത് ഒരൊറ്റ ചിത്രമാവും ലഭിക്കുക.
വിവിധ തരം ലെന്‍സുകള്‍ വികസിപ്പിക്കുന്ന അമേരിക്കയിലെ ലൈറ്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് നോക്കിയ പ്യൂര്‍ 9ന്റെ ക്യാമറ നിര്‍മ്മാണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story