
ഗോവയില്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച പത്ത് എംഎല്‍എമാര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു
July 12, 2019പനാജി: ഗോവയില്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച പത്ത് എംഎല്‍എമാര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി പ്രവര്‍ത്തനാധ്യക്ഷന്‍ ജെ.പി. നഡ്ഡയില്‍ നിന്നാണ് എംഎല്‍എമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ഇതോടെ 40 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 27 ആയി. 17 അംഗങ്ങളായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇപ്പോള്‍ അഞ്ച് എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്.