
വിവാഹാഘോഷവുമായി ബന്ധപ്പെട്ട് ആദ്യരാത്രിയിൽ പടക്കം പൊട്ടിച്ചു “പിന്നെ നടന്നത് കൂട്ടത്തല്ല് ‘;വരന്റെ സൃഹൃത്തുക്കള്‍ക്കെതിരെ കേസ്
July 19, 2019കോഴിക്കോട്: വിവാഹാഘോഷവുമായി ബന്ധപ്പെട്ട് ആദ്യരാത്രിയിൽ പടക്കം പൊട്ടിച്ചതിന് വരന്റെ സൃഹൃത്തുക്കള്‍ക്കെതിരെ കേസ്. രാമനാട്ടുകരയ്ക്കടുത്ത വൈദ്യരങ്ങാടി പട്ടാനിപാടത്താണ് സംഭവം.
വിവാഹത്തിന് ശേഷം രാത്രിയില്‍ വരന്റെ സുഹൃത്തുക്കള്‍ ഒരുക്കിയ ആഘോഷ പരിപാടിയിലാണ് പ്രശ്നം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ വീടിന്റെ കോലായില്‍ കയറി സുഹൃത്തുക്കള്‍ പടക്കം പൊട്ടിക്കുകയായിരുന്നു. ഇത് വരന്റെ ബന്ധുക്കള്‍ എതിര്‍ത്തു. ഇതോടെ ആഘോഷം വാക്കേറ്റമായി. ഇതിനിടെ കുടുംബാംഗമായ സ്ത്രീക്ക് ചവിട്ടേറ്റു.തുടര്‍ന്നാണ് ബന്ധുക്കള്‍ ഫറൂക്ക് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.