
ഗോപു നന്തിലത്ത് ജി മാർട്ടിന്റെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ
July 19, 2019സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈ ടെക് ഇലക്ട്രോണിക് ഹോം അപ്ലയൻസെസ് ഷോറൂം , ഗോപു നന്തിലത്ത് ജി മാർട്ട്, ജൂലൈ ഇരുപതിന് രാവിലെ കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ പ്രവർത്തനമാരംഭിക്കുന്നു .എം എൽ എ എ പ്രദീപ് കുമാറും മേയർ തോട്ടത്തിൽ രവീന്ദ്രനും സംയുക്തമായി ഉദ്‌ഘാടന കർമ്മം നിർവഹിക്കും.ബേബി ദക്ഷ ഗൗരി, മാസ്റ്റർ ധ്രുവ് ദേവ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തും .നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അർജ്ജുൻ നന്തിലത്ത് , ഷൈനി ഗോപു നന്തിലത്ത് ഡയറക്ടർ ഐശ്വര്യ നന്തിലത്ത് എന്നിവർ ആദ്യ വിൽപ്പന നിർവഹിക്കും. ജി മാർട്ടിന്റെ കോഴിക്കോട് നഗരത്തിലെ രണ്ടാമത്തെയും നന്തിലത്ത് ജി മാർട്ടിന്റെ മുപ്പത്തഞ്ചാമത്തേയും ഷോറൂമാണ് നടക്കാവിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത് .ഉദ്ഘാടന ദിവസം ഷോ റൂം സന്ദർശിക്കുന്നവർക്കു വിസിറ്റ് ആൻഡ് വിൻ ഓഫറിലൂടെ ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ഓരോ എൽ ഇ ഡി ടീവി സമ്മാനമായി നൽകും.