ശക്തമായ മഴ; പമ്പയിൽ ജലനിരപ്പ് ഉയരുന്നു;കോഴിക്കോട് ഉരുള്‍പൊട്ടല്‍

ശക്തമായ മഴ; പമ്പയിൽ ജലനിരപ്പ് ഉയരുന്നു;കോഴിക്കോട് ഉരുള്‍പൊട്ടല്‍

July 19, 2019 0 By Editor

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. ഇതിനെ തുടർന്ന് ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറിയപാലം വഴി തീർത്ഥാടകർ ശബരിമലയിലേക്ക് പോകുന്നത് പോലീസ് തടഞ്ഞു.
 കോഴിക്കോട് പൂഴിത്തോട് വനമേഖലകളിൽ ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായി. വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലു പേരെ കാണാതായിട്ടുണ്ട്.പല സ്ഥലത്തും പുഴ കര കവിഞ്ഞൊഴുകയാണ്.