ഗള്‍ഫ് മേഖലയെ യുദ്ധമുഖത്തേയ്ക്ക് തള്ളിവിട്ടുകൊണ്ട് ഇറാന്റെ ഡ്രോണ്‍ അമേരിക്ക വെടിവച്ചിട്ടു

വാഷിംഗ്ടണ്‍: ഗള്‍ഫ് മേഖലയെ യുദ്ധമുഖത്തേയ്ക്ക് തള്ളിവിട്ടുകൊണ്ട് ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ട അമേരിക്കയുടെ നടപടി ഭീതിവിതച്ചിരിയ്ക്കുകയാണ്. ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റിലൂടെയാണ് വിവരം നല്‍കിയത്. യുഎസ്…

വാഷിംഗ്ടണ്‍: ഗള്‍ഫ് മേഖലയെ യുദ്ധമുഖത്തേയ്ക്ക് തള്ളിവിട്ടുകൊണ്ട് ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ട അമേരിക്കയുടെ നടപടി ഭീതിവിതച്ചിരിയ്ക്കുകയാണ്. ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റിലൂടെയാണ് വിവരം നല്‍കിയത്. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലാണ് ഡ്രോണ്‍ വീഴ്ത്തിയത്. ഇറാനുമായി ഏതാനും നാളുകളായി നടക്കുന്ന വാക്‌പോരിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന ആക്രമണം. എന്നാല്‍ ടെഹറാന്റെ ഉയര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ മുഹമ്മദ് ജവാദ് സരിഫ് അമേരിക്കയുടെ അവകാശവാദം തള്ളിക്കൊണ്ട് രംഗത്തെത്തി.

കപ്പലിന്റെയും ജീവനക്കാരുടെയും സുരക്ഷയ്ക് വേണ്ടിമാത്രമാണ് പ്രതിരോധിച്ചതെന്ന് ട്രംപ് പറഞ്ഞു. ഏതാണ്ട് 1000 അടി ഉയരത്തിലെത്തിയതോടെയാണ് അക്രമിക്കാന്‍ നിര്‍ബന്ധിതമായതെന്ന് ട്രംപ് വ്യക്തമാക്കി.നിലവില്‍ ഗള്‍ഫ് മേഖലയിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നു എന്ന സൗദി അറേബ്യയുടെ വാദത്തിന് ശക്തിപകരുന്നതാണ് അമേരിക്കയുടെ പുതിയ നീക്കം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story