
ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണനെ കുടുക്കിയവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണം
May 9, 2018ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണം വേണമെന്ന് സിബിഐ സുപ്രീം കോടതിയില്‍. നമ്പി നാരായണനെ കേസില്‍ കുടുക്കിയവരെ കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നും, അന്വേഷണം നടത്താന്‍ തയ്യാറാണെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കേസ് സി.ബി.ഐയ്ക്ക് വിടുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ട്, നമ്പി നാരായണനെ കരുതി കൂട്ടി പീഡിപ്പിച്ചു, അന്വേഷണ ഉദ്യേഗസ്ഥരില്‍ നിന്നും നഷ്ട പരിഹാരം ഈടാക്കാമെന്നും, വീട് വിറ്റായാലും നഷ്ട പരിഹാരം നല്‍കട്ടെയെന്നും കോടതി പറഞ്ഞു. രണ്ടുമണിക്ക് കോടതിയില്‍ വാദം തുടരും.