പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി വിദേശയാത്രകള്‍, ചെലവായ തുക എത്രയെന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്: വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രാ ചിലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷന്‍ രംഗത്ത്. പ്രധാനമന്ത്രിയുടെ യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്ന് എയര്‍ ഇന്ത്യയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് വിവരാവകാശ കമ്മീഷന്റെ പുതിയ നടപടി.

പൊതുഖജനാവിലെ പണം ഉപയോഗിച്ചു കൊണ്ടാണ് പ്രധാനമന്ത്രി വിദേശയാത്രകള്‍ നടത്തുന്നതെന്നും, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ യാത്രയ്ക്ക് ചെലവായ പണം എത്രയെന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച സ്ഥലങ്ങള്‍, യാത്ര ചെയ്ത തീയതികള്‍, ചെലവഴിച്ച സമയം തുടങ്ങിയ വിവരങ്ങള്‍ വിവരാവകാശമനുസരിച്ച് പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്ന് വിവരാവകാശ കമ്മീഷന്‍ അംഗം അമിതാവ ഭട്ടാചാര്യ അറിയിച്ചു. എന്നാല്‍, പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളും സന്ദര്‍ശിച്ച കാലയളവും, സ്ഥലവും സംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങള്‍ പുറത്തുവിടാമെന്നും ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.

ലോകേഷ് ബാത്രയെന്നയാളാണ് വിവരാവകശം നിയമപ്രകാരം 201617 വര്‍ഷത്തില്‍ മോദി നടത്തിയ വിദേശ യാത്രകള്‍, തീയതികള്‍, സ്ഥലങ്ങള്‍, സന്ദര്‍ശനം നടത്തിയ കാലയളവ് യാത്ര ചെലവുകള്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *