കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

August 15, 2019 0 By Editor

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 33 ആയി. ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്ത് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. പ്രദേശത്ത് മഴ ഇല്ലാത്തത് തിരച്ചില്‍ സുഗമമാക്കി. അതേസമയം അവസാനത്തെ ആളെ കണ്ടെടുക്കുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.