കശ്മീര്‍ വിഷയത്തില്‍ രഹസ്യ ചര്‍ച്ച നടത്തണമെന്ന് യുഎന്‍ രക്ഷാ സമിതിയോട് ചൈന

കശ്മീര്‍ വിഷയത്തില്‍ രഹസ്യ ചര്‍ച്ച നടത്തണമെന്ന് യുഎന്‍ രക്ഷാ സമിതിയോട് ചൈന

August 15, 2019 0 By Editor

ഇന്ത്യ-പാകിസ്താന്‍ തര്‍ക്കം നിലനില്‍ക്കുന്ന കശ്മീര്‍ വിഷയത്തില്‍രഹസ്യ ചര്‍ച്ച നടത്തണമെന്ന് യുഎന്‍ രക്ഷാ സമിതിയോട് ചൈന. ഔദ്യോഗികമായിചൈന ഇക്കാര്യം ആവശ്യപ്പെട്ടതായി ഒരു യുഎന്‍ നയതന്ത്രജ്ഞന്‍ സ്ഥിരീകരിക്കുകയും ചെയ്തു. അത്തരമൊരു ചര്‍ച്ച നടത്താന്‍ ചൈനയുടെ അഭ്യര്‍ത്ഥന ലഭിച്ചിട്ടുണ്ടെങ്കിലുംഅതിനുള്ള തിയതി നിശ്ചയിച്ചിട്ടില്ലെന്ന് യുഎന്‍ നയതന്ത്രജ്ഞന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

യുഎന്‍ രക്ഷാസമിതി അധ്യക്ഷന് പാകിസ്താന്‍ നല്‍കിയ കത്ത് പരാമര്‍ശിച്ച്‌ കൊണ്ടാണ് ചൈനയുടെ അഭ്യര്‍ഥന.