തകര്‍ത്തടിച്ച് മുംബൈ: കൊല്‍ക്കത്തയ്‌ക്കെതിരെ 102 റണ്‍സ് ജയം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 102 റണ്‍സിന്റെ കൂറ്റന്‍ ജയം. യുവതാരം ഇഷാന്‍ കിഷാന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് മുംബൈക്ക് മികച്ച വിജയം സമ്മാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ച മുംബൈ പ്ലേ ഓഫ് സാധ്യത സജീവമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും(36) എവിന്‍ ലൂയിസും(18) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ ബോര്‍ഡ് 46 ല്‍ നില്‍ക്കെ പീയുഷ് ചൗളയടെ പന്തില്‍ ലൂയിസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ സ്‌കോര്‍ 62 ല്‍ നില്‍ക്കെ യാദവും ചൗളയുടെ പന്തില്‍ മടങ്ങി. പിന്നീട് ഒത്തുചേര്‍ന്ന രോഹിതും ഇഷാന്‍ കിഷാനും ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു. മെല്ലെ തുടങ്ങിയ രോഹിതിനെ ഒരുവശം നിര്‍ത്തി ഇഷാന്‍ തകര്‍ത്തടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *