ഹോളിവുഡ് ശൈലിയിൽ നിർമ്മിച്ച ഹൊറർ കോമഡി ചിത്രം സോംബി ആഗസ്റ്റ് 30 മുതൽ

August 23, 2019 0 By Editor

സി.കെ.അജയ് കുമാർ

മിഴിൽ ‘സോംബി’ എന്ന പേരിൽ ഒരു സിനിമ പ്രദർശനത്തിനെത്തുന്നു . ഹോളിവുഡ് സിനിമകളിൽ സോംബി ( ZOMBIE ) വിഭാഗം സിനിമകൾ പ്രസിദ്ധമാണ്. ശവങ്ങൾക്ക്‌ ജീവൻ വെച്ച് അവ പ്രതികാര ദാഹവുമയി അലയും. ഇതാണ്  സോംബി. സോംബികൾക്ക് വിശപ്പോ, ദാഹമോ മറ്റു വികാരങ്ങളോ ഉണ്ടായിരിക്കില്ല. ജീവിച്ചിരിക്കുന്നവരെ കൊല്ലുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം.അതിനായി അവർ അലഞ്ഞു കൊണ്ടിരിക്കും. ബോളിവുഡിൽ നേരത്തേ തന്നെ ഈ ജോണറിലുള്ള സോംബി സിനിമകൾ നിർമ്മക്കപ്പെട്ട്‌ വിജയം വരിച്ചിട്ടുണ്ട്.

   “ഇരുട്ടു അറയിൽ മുരട്ട് കുത്ത്” എന്ന സിനിമയിലൂടെ ഗ്ലാമർ താരമായി അവതാരമെടുത്ത്  യുവാക്കളുടെ മനസ്സ് കീഴടക്കിയ യാഷികാ ആനന്ദ് നായികയാവുന്ന ‘സോംബി’യിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വർത്തമാന കാല തമിഴ് സിനിമയിലെ മുൻനിര  ഹാസ്യ താരം യോഗി ബാബുവാണ്. . ഈ സിനിമയിലെ ഒരു കരാട്ടെ സംഘട്ടന രംഗത്തിൽ മാർഷ്യൽ  ആർട്ട്സ് പഠിച്ചിട്ടുള്ള  യാഷിക ഡ്യൂപ്പില്ലാതെ റിയലിസ്റ്റിക്കായി തന്നെ സാഹസികമായി അഭിനയിച്ചത് വാർത്താപ്രാധാന്യം നേടിയിരുന്നു .നിരൂപകരുടെ  പ്രശംസ നേടിയ  ” മോ” എന്ന സിനിമയിലൂടെ മികവ് തെളിയിച്ച ഭുവൻ നല്ലൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘സോംബി’(ZOMBIE )  അവതരണം കൊണ്ടു വ്യത്യസ്തവും നർമ്മരസപ്രദവുമായ ഹൊറർ സിനിമ മാത്രമല്ല സസ്പെൻസ് ത്രില്ലറും കൂടിയാണത്രെ .