
പ്രളയബാധിതർക്ക് അഴിയൂർ പഞ്ചായത്തിൽ സൗജന്യ പദ്ധതികൾ
August 26, 2019 0 By Editorഅഴിയൂർ ഗ്രാമപഞ്ചായത്തിലെ പ്രളയ ബാധിതർക്കായി മൃഗസംരക്ഷണവകുപ്പിൻറെ സഹകരണത്തോടെ ഓരോ ഗുണഭോക്താവിനും 30 കിലോ കാലിത്തീറ്റ ,രണ്ടരകിലോ ടി എം ആർ ,വൈക്കോൽ മിശ്രിതം , കേര മിൻമിശ്രിതം തുടങ്ങിയവ യുടെ വിതരണം ചോമ്പാൽ മൃഗാശുപത്രിയിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയൂബ് നിർവ്വഹിച്ചു.
സെക്രട്ടറി ഷാഹുൽ ഹമീദ് , വൈസ് പ്രസിഡന്റ് റീന രയരോത്ത് ,വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഉഷചാത്തങ്കണ്ടി ,വെറ്റിനറി സർജൻ ആർ .ബാബുരത്നം ,ശ്രീജേഷ് ,ശുഭാമുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .
പ്രളയബാധിതരായവരുടെ ടിവി ,ഫ്രിഡ്‌ജ് ,വാഷിങ് മെഷ്യൻ മിക്സി ,ഇൻവെർട്ടർ , മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ആഗസ്‌ത് 27 ന് പഞ്ചായത്തിൽനിന്നും സൗജന്യമായി റിപ്പെയർ ചെയ്തുകൊടുക്കുന്നതാണ് . അഴിയൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് റിപ്പെയർമാരും എച്ച് എ വി സി ,ആർ ഇ എ തുടങ്ങിയ സംഘടനകളുടെയും സാങ്കേതിക സഹകരണത്തോടെയാണ് സൗജന്യ റിപ്പെയറിങ് നടപ്പിലാക്കുന്നത് .വാർഡ് മെമ്പർമാരുടെ സാക്ഷിപത്രസഹിതം കേടുവന്ന ഉപകരണങ്ങളുമായി അന്നേ ദിവസം പഞ്ചായത്തിൽ എത്തേണ്ടതാണെന്ന് സെക്രട്ടറി ഷാഹുൽ ഹമീദ് അറിയിക്കുന്നു . വിവരങ്ങൾക്ക് : 949604810
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല