ഇന്ത്യൻ രൂപയുടെ വൻതോതിലുള്ള വിലയിടിവ് മുൻനിർത്തി ഗൾഫിൽ നിന്ന് നാട്ടിലേക്ക്  പണപ്രവാഹം

ഇന്ത്യൻ രൂപയുടെ വൻതോതിലുള്ള വിലയിടിവ് മുൻനിർത്തി ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണപ്രവാഹം

September 4, 2019 0 By Editor

ഇന്ത്യൻ രൂപയുടെ വൻതോതിലുള്ള വിലയിടിവ് മുൻനിർത്തി ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള പണപ്രവാഹം ശക്തിയാർജിക്കുന്നു. എല്ലാ ഗൾഫ് കറൻസികൾക്കും ഉയർന്ന തോതിലുള്ള വിനിമയമൂല്യമാണ് ലഭിക്കുന്നത്.

ഇന്ത്യൻ രൂപക്ക് ഡോളറുമായി തട്ടിച്ചു നോക്കുേമ്പാൾ ചൊവ്വാഴ്ച മാത്രം 96 പൈസയുടെ ഇടിവാണ് രൂപപ്പെട്ടത്. ഡോളറിന് 72 രൂപ 39 പൈസ എന്നതാണ് പുതിയ നിരക്ക്. ഒരു ദിർഹത്തിന് 19 രൂപ 69 പൈസ എന്ന നിലക്കായിരുന്നു വിപണി ക്ലോസ് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ ഒരു ദിർഹത്തിന് ഇരുപത് രൂപ വരെ ഉടൻ എത്തിയേക്കുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. മറ്റു ഗൾഫ് കറൻസികൾക്കും ഉയർന്ന വിനിമയ മൂല്യമാണുള്ളത്. ഡോളർ ഇനിയും കരുത്താർജിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലപ്പെടാനാണ് സാധ്യത. ഗൾഫ് നാടുകളിലെ പണമിടപാട് സ്ഥാപനങ്ങളിൽ നല്ല തിരക്കാണിപ്പോൾ അനുഭവപ്പെടുന്നത്. മാസാദ്യം കൂടിയായതിനാൽ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതിൽ ഗണ്യമായ വർധനയുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രതികൂല സാഹചര്യത്തിലും നാട്ടിലേക്ക് കൂടുതൽ വിദേശനാണ്യം എത്തുന്നത് ഇന്ത്യക്ക് വലിയ നേട്ടമാകും.