ആധുനീക കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം വർദ്ധിച്ചുവരികയാണെന്ന് ശ്രീ. കേശവേന്ദ്രകുമാർ ഐ .എ .എസ്
ആധുനീക കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം വർദ്ധിച്ചുവരികയാണെന്ന് ശ്രീ. കേശവേന്ദ്രകുമാർ ഐ.എ.എസ്, വർക്കല ഗവണ്മെന്റ് പ്രകൃതി ചികിത്സാ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന സമ്പൂർണ യോഗ കേരളം ബോധവത്കരണ ശില്പ്പെശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ തന്നെ ജീവിതശൈലീ കൊണ്ടു വിളിച്ചുവരുത്തുന്ന രോഗങ്ങൾ ഇന്ന് ആരോഗ്യരംഗത്ത് ഭീഷണിയുയർത്തി പെരുകി വരുകയാണെന്നും . ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ ജീവിതശൈലിയിൽ തന്നെ ആരോഗ്യകരമായ ചിട്ടകൾ ഉൾപ്പെടുത്തുകയാണ് അഭികാമ്യമെന്നും ജീവിതശൈലീ രോഗ നിയന്ത്രണത്തില്‍ യോഗയുടെ പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.വർക്കല സർക്കാർ പ്രകൃതിചികിത്സ ആശുപത്രിയിൽ വച്ച് നടക്കുന്ന സമ്പൂർണ യോഗ കേരളം ശിപാശാലയിൽ നാഷണൽ ആയുഷ് മിഷന് കീഴിലുള്ള നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർമാർ,യോഗ ഡെമോൺസ്‌ട്രേറ്റർ ,യോഗ തെറാപിസ്റ്റസ്മാരും പങ്കെടുത്തു.