കോഴിക്കോട്  സൗത്ത്  ബീച്ചിലെ കടല്‍പ്പാലം പൊളിച്ചു നീക്കി

കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍പ്പാലം പൊളിച്ചു നീക്കി

October 2, 2019 0 By Editor

കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍പ്പാലം പൊളിച്ചു നീക്കി. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അപകടത്തെ തുടര്‍ന്നാണ് പാലം പൊളിച്ചത്. അപകടത്തില്‍ പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.രാവിലെ അഞ്ചരയോടെയാണ് പാലം പൊളിക്കാന്‍ തുടങ്ങിയത്. എട്ടരയോടെ പാലം പൊളിച്ചു നീക്കല്‍ പൂര്‍ത്തിയായി. രാത്രി തന്നെ പാലം പൊളിക്കാനായിരുന്നു കലക്ടറുടെ നിര്‍ദേശം. വേലിയേറ്റത്തെ തുടര്‍ന്ന് രാവിലെയാണ് പണികള്‍ തുടങ്ങാനായത്.കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് പാലം തകര്‍ന്ന് വീണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ടവര്‍ മെഡിക്കല്‍ കോളേജിലും ബീച്ച് ആശുപത്രിയിലും ചികിത്സയിലാണ്.പാലത്തിൽ കയറരുതെന്ന ലൈഫ് ഗാർഡിന്റെ നിർദേശം ലംഘിച്ചാണ് യുവാക്കൾ പാലത്തിൽ കയറി അപകടം വരുത്തി വെച്ചത്.