ഡോ . ബോബി ചെമ്മണ്ണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

ഡോ . ബോബി ചെമ്മണ്ണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

October 3, 2019 3 By Editor

തിരുവനന്തപുരം : ലോകസമാധാന ദിനത്തിനായി 1000 വേള്‍ഡ് പീസ് അംബാസിഡര്‍മാരെ വാര്‍ത്തെടുത്തതിന് 812 കി .മി റണ്‍ യുനീക്ക് വേള്‍ഡ് റെക്കോര്‍ഡ് ഫോള്‍ഡറും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ . ബോബി ചെമ്മണ്ണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചു . തിരഞ്ഞെടുക്കപ്പെട്ട പീസ് അംബാസിഡര്‍മാര്‍ ചേര്‍ന്ന് സമാധാന ചിഹ്നത്തിന്റെ ഏറ്റവും വലിയ മനുഷ്യരൂപം സൃഷ്ടിച്ചു .

രാഷ്ട്രപിതാവും സമാധാനത്തിന്റെ സന്ദേശവാഹകനുമായ മഹാത്മാഗാന്ധിയുടെ 150 -ാം ജന്മദിനത്തില്‍ തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ , വേള്‍ഡ് പീസ് അംബാസിഡേഴ്‌സ് സമാധാനത്തിന്റെ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് തങ്ങളുടെ കര്‍മ്മപഥത്തിലേക്ക് പ്രവേശിച്ചു . ഗിന്നസ് വേള്‍ഡ് റോക്കോര്‍ഡ്സിന്റെ ജഡ്ജ് സ്വപ്‌നില്‍ ഡാങ്കരിക്കറില്‍ നിന്നും റെക്കോര്‍ഡ്സിന്റെ സര്‍ട്ടിഫിക്കറ്റ് ഡോ . ബോബി ചെമ്മണ്ണൂര്‍ ഏറ്റുവാങ്ങി.

സത്യം മാത്രമാണ് ശാശ്വതം . മറ്റെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുമെന്നും സത്യം , സ്നേഹം , സമാധാനം എന്നിവ കൂടിച്ചേരുമ്പോൾ മാത്രമേ മനുഷ്യരാശി ഏറ്റവുമധികം ആഗ്രഹിക്കുന്ന സന്തോഷം ലഭിക്കുകയുള്ളുവെന്നും തദവസരത്തില്‍ ഡോ . ബോബി ചെമ്മണ്ണൂര്‍ ഓര്‍മിപ്പിക്കുകയുണ്ടായി .

മഹത്മാഗാന്ധി മുന്നോട്ടു വെച്ച അഹിംസയുടെ പാതയില്‍ കൂടി സഞ്ചരിച്ചുകൊണ്ട് സമൂഹത്തിലേക്ക് വെളിച്ചവും വീശുന്ന മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച്‌ ഒരു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുക എന്നതാണ് ‘ ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസിഡേഴ്‌സ്’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . ‘ സ്നേഹം കൊണ്ട് ലോകം കീഴടക്കുക’ എന്നതാണ് ഡോ . ബോബി ചെമ്മണ്ണൂരിന്റെ മുദ്രവാക്യത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ മിഷന്‍ വിഭാവനം ചെയ്തിരിക്കുന്നത് .