കോഴിക്കോട് കൂടത്തായിയിലെ തുടര്‍മരണങ്ങള്‍;ജോളി പോലീസ് കസ്റ്റഡിയില്‍

October 5, 2019 0 By Editor

താമരശ്ശേരി: കോഴിക്കോട് കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ അടുത്തബന്ധുക്കളായ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന നിഗമനം ബലപ്പെടുന്നു. മരിച്ച ആറ് പേരില്‍ റോയിയുടെ ഭാര്യ ജോളിയെശനിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റസമ്മതം നടത്തിയതായാണ് സൂചന.റോയിയുടെ മരണം സയനൈഡ്ഉള്ളില്‍ ചെന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു.കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് നല്‍കിയ ആളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കും ഈ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നാണ് സൂചന.