
ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന്പ്രകടന പത്രികയില്‍ പ്രഖ്യാപിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി
October 13, 2019ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്നഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായുള്ള ചില തീരുമാനങ്ങളോട് പ്രതിപക്ഷവും ചില പാര്‍ട്ടികളുംഎതിര്‍പ്പ് പ്രകടിപ്പിച്ചത് ദൗര്‍ഭാഗ്യകരമാണ്. അനുച്ഛേദം 370 ആയി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിപക്ഷം അഭിപ്രായം പറയുന്നത് അയല്‍രാജ്യങ്ങളുടെ ഭാഷയിലാണ്. അനുച്ഛേദം 370 തിരികെ കൊണ്ടുവരുമെന്ന്പ്രകടന പത്രികയില്‍ പ്രഖ്യാപിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചു.