തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ശിവസേന എംപിക്ക് കുത്തേറ്റു

തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ശിവസേന എംപിക്ക് കുത്തേറ്റു

October 16, 2019 0 By Editor

തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ശിവസേന എംപിക്ക് കുത്തേറ്റു, മഹാരാഷ്‌ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ എംപി ഓംരാജ് നിംബാല്‍ക്കറിനെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. കലംബ് താലൂക്കിലെ പഡോലി നെയ്ഗോണ്‍ ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ എത്തിയ ഒരു സംഘം ആളുകള്‍ എംപിയെ അഭിവാദ്യം ചെയ്തു. ഇതിനിടെ ഒരാള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌. ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. വാച്ച്‌ ധരിച്ചിരുന്നതിനാല്‍ ഗുരുതരമായി പരിക്കേറ്റിരുന്നില്ലെന്ന് എംപി പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെന്നാണ് വിവരം.