
നിര്‍മാതാവിന്റെ ഭീഷണി: ഷെയ്ന് നിഗത്തെ പിന്തുണച്ച് മേജര്‍ രവി രംഗത്ത്
October 17, 2019നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന നടന് ഷെയ്ന് നിഗത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെ നടനെ പിന്തുണച്ച് സംവിധായകന് മേജര്‍ രവി രംഗത്ത്. മലയാള സിനിമാ മേഖലയില്‍ കഠിനാധ്വാനം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്താന്‍ ശ്രമിക്കുന്ന നടനാണ് ഷെയ്ന് നിഗമെന്നും വളര്‍ന്നു വരുന്ന താരങ്ങളെ തളര്‍ത്തുന്ന നിലപാട് ആശാസ്യകരമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മലയാള സിനിമാ മേഖലയ്ക്കാകെ നാണക്കേട് സമ്മാനിക്കുന്നതാണ് ഇത്തരം മോശം നീക്കങ്ങളെന്നും ഷെയ്ന് നിഗത്തിന് പൂര്‍ണ പിന്തുണ അറിയിക്കുന്നുവെന്നും മേജര്‍ രവി വ്യക്തമാക്കി. എല്ലാം ശരിയാകുമെന്നും നിരശാനകരുതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.