‘കല്‍ക്കി ഭഗവാന്‍’ ആശ്രമങ്ങളില്‍ റെയ്​ഡ്​: 500 കോടിയോളം രൂപയുടെ സ്വത്ത്​ കണ്ടെത്തി

ചെ​ന്നൈ: നിരവധി അനുയായികളുള്ള ‘ക​ല്‍​ക്കി ഭ​ഗ​വാ​ന്‍’ ആ​ശ്ര​മ​ങ്ങ​ളി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 500 കോ​ടി​യോ​ളം രൂ​പ​യു​ടെ ക​ണ​ക്കി​ല്‍​പെ​ടാ​ത്ത സ്വ​ത്ത്​ കണ്ടെത്തിയ​താ​യി ഐടി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.…

ചെ​ന്നൈ: നിരവധി അനുയായികളുള്ള ‘ക​ല്‍​ക്കി ഭ​ഗ​വാ​ന്‍’ ആ​ശ്ര​മ​ങ്ങ​ളി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 500 കോ​ടി​യോ​ളം രൂ​പ​യു​ടെ ക​ണ​ക്കി​ല്‍​പെ​ടാ​ത്ത സ്വ​ത്ത്​ കണ്ടെത്തിയ​താ​യി ഐടി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ മു​ത​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ പൂ​ര്‍​ത്തി​യാ​യി.

ആ​ന്ധ്രാ പ്രദേശ് , ത​മി​ഴ്​​നാ​ട്, ക​ര്‍​ണാ​ട​ക ഉ​ള്‍​പ്പെ​ടെ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ ആ​ശ്ര​മ​വു​മാ​യി ബ​ന്ധപ്പെട്ട 40​ളം കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​ദാ​യ​നി​കു​തി പ​രി​ശോ​ധ​ന​ക്ക്​ മൊ​ത്തം 250ഓളം ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്.

43.9 കോ​ടി രൂ​പ​യു​ടെ ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി​യും 18 കോ​ടി മ​തി​പ്പു​ള്ള അ​മേ​രി​ക്ക​ന്‍ ഡോ​ള​റു​ക​ളും ക​ണ്ടെ​ടു​ത്തു. ഇ​തി​ന്​ പു​റ​മെ 26 കോ​ടി​രൂ​പ​യു​ടെ 88 കി​ലോ സ്വ​ര്‍​ണ​വും അ​ഞ്ചു​ കോ​ടി രൂ​പ​യു​ടെ ​വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ​ഐ ടി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

70 വയസ്സുള്ള വിജയകുമാർ എന്ന ആന്ധ്രാപ്രദേശ് സ്വദേശിയാണ് കൽക്കി അവതാരമാണെന്ന് സ്വയം അവകാശപ്പെടുന്നത്. ഭാര്യ പത്മാവതി, മകൻ എൻകെവി കൃഷ്ണ എന്നിവരെല്ലാം ചേർന്നാണ് ട്രസ്റ്റ് നടത്തുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story