ബിഗ്ബസാറിൽ നിന്ന് സാധനം വാങ്ങിയപ്പോള്‍ നല്‍കിയ സഞ്ചിക്ക് 18 രൂപ ഈടാക്കി; ബിഗ് ബസാറിന് പിഴ ഇട്ട് ഉപഭോക്തൃ ഫോറം

ബിഗ്ബസാറിൽ നിന്ന് സാധനം വാങ്ങിയപ്പോള്‍ നല്‍കിയ സഞ്ചിക്ക് 18 രൂപ ഈടാക്കി; ബിഗ് ബസാറിന് പിഴ ഇട്ട് ഉപഭോക്തൃ ഫോറം

October 20, 2019 1 By Editor

ബിഗ്ബസാറിൽ നിന്ന് സാധനം വാങ്ങിയപ്പോള്‍ നല്‍കിയ സഞ്ചിക്ക് 18 രൂപ ഈടാക്കിയതിനു ബിഗ് ബസാറിന് 11518 പിഴ ഇട്ട് ഉപഭോക്തൃ ഫോറം. ചണ്ഡിഗഡിലെ പഞ്ചകുലയിലെ ബിഗ് ബസാര്‍ സ്റ്റോറിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ച്‌ 20-ന് സെക്ടര്‍ 15-ലെ ബിഗ് ബസാറില്‍നിന്നു സാധനങ്ങള്‍ വാങ്ങിയ സന്തോഷ് എന്ന ഉപഭോക്താവില്‍നിന്നാണ് ബിഗ്ബസാര്‍ 18 രൂപ ഈടാക്കിയത്. തുടര്‍ന്ന് സന്തോഷ് കമ്മീഷനില്‍ പരാതി നല്‍കി. ക്യാരി ബാഗിനു പണം ഈടാക്കുമെന്നു ബിഗ് ബസാറില്‍ എവിടെയും പരാമര്‍ശിച്ചിരുന്നില്ലെന്നു സന്തോഷ് കുമാരി പരാതിയില്‍ ചൂണ്ടിക്കാട്ടി.

തങ്ങള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്നായിരുന്നു ബിഗ് ബസാറിന്റെ വാദം. ഇതു തള്ളിയ ഫോറം, ബാഗിന് ചാര്‍ജ് ഈടാക്കുമെന്ന് മുന്‍കൂര്‍ അറിയിച്ചതിന്റെ യാതൊരു തെളിവും ബിഗ് ബസാറിന് ഹാജരാക്കാനായില്ലെന്നു നിരീക്ഷിച്ചു. ബാഗിന് പണം ഈടാക്കുന്ന കാര്യം അറിയിച്ചിരുന്നെങ്കില്‍തന്നെ, അത് മോശം വ്യാപാരശീലമായി കണക്കാക്കേണ്ടി വരുമെന്നും ഫോറം വിധിച്ചു. സാദനം വാങ്ങുന്നത് നിങ്ങളുടെ സ്ഥാപനത്തില്‍ നിന്നാണല്ലോ അപ്പോള്‍ സാധനങ്ങള്‍ ഇട്ടുകൊണ്ട് പോകാന്‍ വേണ്ട സഞ്ചി നല്‍കേണ്ടതും നിങ്ങളാണ് എന്നാണ് കോടതി നിരീക്ഷിച്ചത്.

ബാഗിന് ഇടാക്കിയ 18 രൂപ ബിഗ് ബസാര്‍ ഉപഭോക്താവിനു തിരിച്ചു നല്‍കണം. 1,000 രൂപ നഷ്ടപരിഹാരമായും 500 രൂപ നിയമനടപടികളുടെ ചെലവായും നല്‍കാനാണു ഫോറത്തിന്റെ വിധി. ഇത് ബിഗ് ബസാര്‍ മാത്രം നടത്തിവരുന്ന പരിപാടിയല്ല. ചെറിയ കടകള്‍ മുതല്‍ വന്‍കിട ഷോപ്പിങ് മാളുകളില്‍ വരെ ഇത് നടന്നുവരുന്നു ഇതിനെതിരെ ആരും പ്രതികരിക്കാത്തതാണ് ഇവർക്ക് വളമാകുന്നത്.