തൃശൂര്‍ നഗരം കീഴടക്കി കൂട്ടയോട്ടം ശുഭ്രവസ്ത്രമണിഞ്ഞ് നാടിനൊപ്പം പോലീസും

തൃശൂര്‍ നഗരം കീഴടക്കി കൂട്ടയോട്ടം ശുഭ്രവസ്ത്രമണിഞ്ഞ് നാടിനൊപ്പം പോലീസും

October 21, 2019 1 By Editor

തൃശൂര്‍ നഗരം കീഴടക്കി കൂട്ടയോട്ടം ശുഭ്രവസ്ത്രമണിഞ്ഞ് നാടിനൊപ്പം പോലീസും കൂടിയപ്പോൾ അതിമനോഹരം.പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സിറ്റി പോലീസ് നടത്തിയ റൺ തൃശൂർ റൺ മറ്റൊരു പൂരാവേശം തീർത്തു.പ്രായഭേദമില്ലാതെ ആയിരങ്ങൾ ഓടാനെത്തി. നാടിനെ കാക്കുന്ന പോലീസിന് ഐക്യദാർഢ്യവുമായാണ് ജനമൊഴുകിയെത്തിയത്. കൂട്ടയോട്ടം സിനിമാതാരം ജയസൂര്യ ഫ്ലാഗ് ഓഫ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര അധ്യക്ഷനായി. മ്യൂസിക് ഡയറക്ടർ രതീഷ് വേഗ പങ്കെടുത്തു സംസാരിച്ചു.

പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു പൊതുചടങ്ങും, പരിപാടികളും നടന്നത്. സമാപനചടങ്ങിലും ആവേശമേകാൻ ജയസൂര്യയെത്തി. ഓട്ടമത്സരത്തിൽ വിജയികളായവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റും, മെഡലും വിതരണം ചെയ്തു.എ.സി.പി മാരായ എസ്. ഷംസുദ്ധീൻ, സി.ഡി. ശ്രീനിവാസൻ, പി.എ ശിവദാസൻ, ടി.എസ് സിനോജ്, ബിജു ഭാസ്കർ എന്നിവർ നേതൃത്വം നൽകി.