
ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം നവംബര്‍ ഒന്നിന് പ്രത്യേക നിയമസഭാ സമ്മേളനം
October 23, 2019മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക അനുസ്മരണ സമ്മേളനം ചേരും. സഭയുടെ കാര്യോപദേശക സമിതിയുടെ അഭിപ്രായത്തിനനുസരിച്ചാകും സമ്മേളനം ചേരുകയെന്ന് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനുസ്മരണ സമ്മേളനം മുഖ്യമന്ത്രിയുടെ പ്രസംഗത്തോടെ തുടങ്ങും.
28ന് ആരംഭിക്കുന്ന സഭാസമ്മേളനത്തില്‍ 16 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പരിഗണിക്കും. നവംബര്‍ 21 വരെയാണ് സമ്മേളനം. മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണനയ്ക്കെടുക്കും. 29ന് ബഡ്ജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ സമര്‍പ്പണവും നവംബര്‍ അഞ്ചിന് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.