
എം.ബി.എ പ്രവേശന പരീക്ഷ: അപേക്ഷ നവംബര്‍ 10 വരെ
October 23, 20192020-21 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷ (കെ മാറ്റ് കേരള) കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ഡിസംബര്‍ ഒന്നിന് നടക്കും. അപേക്ഷ നവംബര്‍ പത്തിന് വൈകിട്ട് നാലു വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും kmatkerala.in സന്ദര്‍ശിക്കുക. അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0471-2335133.