
ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഇന്റര്‍വ്യൂ
October 23, 2019കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്‌ട്രിക്കല്‍ സൂപ്പര്‍ വൈസര്‍ ‘എ’ ഗ്രേഡ് ഇന്റര്‍വ്യൂവിന് 2018 ഡിസംബര്‍ വരെ അപേക്ഷിച്ചവര്‍ക്ക് 28, 29 തീയതികളിലും നവംബര്‍ അഞ്ച്, ആറ്, 12, 13 തീയതികളിലും തിരുവനന്തപുരം കോളേജ് ഒഫ് എന്‍ജിനിയറിംഗിന് സമീപം പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന് കീഴിലുളള മീറ്റര്‍ ടെസ്റ്റിംഗ് ആന്‍ഡ് സ്റ്റാന്റേഡ്സ് ലബോറട്ടറി കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ കേരളാ സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍:0471-2339233.