അന്തരിച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ദിഖിനെതിരെ അന്വേഷണം
കോഴിക്കോട്: അന്തരിച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ദിഖിനെതിരെ അന്വേഷണം. റിട്ട. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എ ലിങ്കണ്‍ എബ്രഹാമിന്റെ പേരിലുള്ള കോടികണക്കിന്…
കോഴിക്കോട്: അന്തരിച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ദിഖിനെതിരെ അന്വേഷണം. റിട്ട. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എ ലിങ്കണ്‍ എബ്രഹാമിന്റെ പേരിലുള്ള കോടികണക്കിന്…
കോഴിക്കോട്: അന്തരിച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ദിഖിനെതിരെ അന്വേഷണം. റിട്ട. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എ ലിങ്കണ്‍ എബ്രഹാമിന്റെ പേരിലുള്ള കോടികണക്കിന് രൂപയുടെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് പരാതി.
ലിങ്കണ്‍ എബ്രഹാം 27 ഏക്കര്‍ ഭൂമി തന്റെ പിതാവിന്റെ പേരിലുള്ള കെ.എ എബ്രഹാം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് എഴുതി വെച്ചിരുന്നു. ലിങ്കണ്‍ എബ്രഹാം തയാറാക്കിയ ഒസ്യത്ത് പ്രകാരം അദ്ദേഹത്തിന്റെ റ മരണശേഷം ഭൂമി ചാരിറ്റബിള്‍ ട്രസ്റ്റിന് ഉപയോഗിക്കാം എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ പിന്നീട് ഈ സ്വത്തുക്കള്‍ ലിങ്കണ്‍ എബ്രഹാം മറ്റൊരു ഒസ്യത്തിലൂടെ തനിക്ക് കൈമാറിയെന്ന് സഹോദരന്‍ ഫിലോമിന്‍ അവകാശപ്പെടുകയായിരുന്നു. വ്യാജ ഒസ്യത്തിലൂടെ ഫിലോമിന് സ്വത്ത് തട്ടിയെടുക്കാന്‍ ടി.സിദ്ദിഖ് അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ സഹായിച്ചുവെന്നാണ് പരാതി.
വ്യജ ഒസ്യത്ത് പ്രകാരം ട്രസ്റ്റിന് നല്‍കിയ ഭൂമി സ്വന്തമാക്കാന്‍ ഫിലോമിന് എബ്രഹാമിനെ കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ്, എം.കെ അബ്ദുല്‍ റഹ്മാന്, ഡി.സി.സി സെക്രട്ടറി ഹബീബ് തമ്പി എന്നിവര്‍ വഴിവിട്ട് സഹായിച്ചു. പ്രത്യുപകാരമായി 27 ഏക്കല്‍ ഭൂമിയില്‍ നിന്നും ഒരു ഏക്കര്‍ ഭൂമി ടി.സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ എഴുതി നല്കുകയായിരുന്നെത്രെ. മുഖ്യമന്ത്രിയുടെ പ്രശ്നപരിഹാര സെല്ലില്‍ നല്‍കിയ പരാതി താമരശ്ശേരി ഡി.വൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ട്.കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭൂമി ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖയും പരാതിക്ക് ഒപ്പം കൈമാറിയിട്ടുണ്ട്.എന്നാല്‍ സുഹൃത്തിന്റെ റ കുടുംബത്തിലുള്ള സ്വത്ത് തര്‍ക്കത്തില്‍ താന്‍ ഇടപെടുകയാണ് ഉണ്ടായതെന്നാണ് ടി.സിദ്ദിഖിന്റെ പ്രതികരണം.