സം​സ്ഥാ​ന​ത്ത് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കു​ള്ള പി​ഴ​ത്തു​ക കു​റ​യ്ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രുമാനം; സീ​റ്റ്‌ ബെ​ല്‍​റ്റും ഹെ​ല്‍​മ​റ്റും ധ​രി​ച്ചില്ലേൽ ഇനി പിഴ  500 രൂ​പ​

സം​സ്ഥാ​ന​ത്ത് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കു​ള്ള പി​ഴ​ത്തു​ക കു​റ​യ്ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രുമാനം; സീ​റ്റ്‌ ബെ​ല്‍​റ്റും ഹെ​ല്‍​മ​റ്റും ധ​രി​ച്ചില്ലേൽ ഇനി പിഴ 500 രൂ​പ​

October 23, 2019 0 By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കു​ള്ള പി​ഴ​ത്തു​ക കു​റ​യ്ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. മോ​ട്ടോ​ര്‍ വാ​ഹ​ന പി​ഴ​ത്തു​ക സം​ബ​ന്ധി​ച്ച നി​യ​മ​ഭേ​ദ​ഗ​തി​ക്ക്‌ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി.ഇ​തോ​ടെ സീ​റ്റ്‌ ബെ​ല്‍​റ്റും ഹെ​ല്‍​മ​റ്റും ധ​രി​ക്കാ​ത്ത​തി​ന്‌ 500 രൂ​പ​യാ​യി പിഴ. നേ​ര​ത്തെ പു​തി​യ നി​യ​മ​പ്ര​കാ​രം പി​ഴ 1000 രൂ​പ​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ച്ചാ​ല്‍ ആ​ദ്യ നി​യ​മ​ലം​ഘ​ന​ത്തി​ന് 1500 രൂ​പ​യും ആ​വ​ര്‍​ത്തി​ച്ചാ​ല്‍ 3000 രൂ​പ​യു​മാ​ണ് പി​ഴ. വാ​ഹ​ന​ത്തി​ല്‍ അ​മി​ത​ഭാ​രം ക​യ​റ്റ​ലു​ള്ള പി​ഴ 20000 രൂ​പ​യി​ല്‍ നി​ന്ന് പ​തി​നാ​യി​ര​മാ​ക്കി കു​റ​ച്ചു.​സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ളി​ലെ പി​ഴ​ത്തു​ക കു​റ​യ്‌​ക്കാ​നാ​ണ്‌ ഇ​പ്പോ​ള്‍ തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മ​ദ്യ​പി​ച്ച്‌ വാ​ഹ​ന​മോ​ടി​ക്ക​ല്‍, വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ​യു​ള്ള ഫോ​ണ്‍ ഉ​പ​യോ​ഗം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍​ക്ക്‌ പി​ഴ കു​റ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.