
ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോഡി
October 27, 2019ഇന്ന് രാജ്യം ഒന്നടങ്കം ദീപങ്ങള്‍ തെളിയിച്ച് ദീപാവലി ആഘോഷിക്കുകയാണ്. ഇപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.
‘രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ദീപാവലി ആശംസകള്‍. ഈ പ്രകാശമേള എല്ലാവരുടെയും ജീവിതത്തില്‍ പുതിയ വെളിച്ചം കൊണ്ടുവരട്ടെ, നമ്മുടെ രാജ്യം എപ്പോഴും സന്തോഷം, സമൃദ്ധി, ഭാഗ്യം എന്നിവയാല്‍ പ്രകാശിക്കുന്നു’ മോഡി കുറിച്ചു.
ട്വീറ്റിനൊപ്പം താന്‍ ഒപ്പിട്ട ഒരു ചിത്രം കൂടി അദ്ദേഹം പങ്കുവെച്ചു. ‘ഈ പുണ്യമായ ആഘോഷം നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും ആരോഗ്യവും പ്രകാശിപ്പിക്കട്ടെ, എല്ലായിടത്തും സന്തോഷമുണ്ടാകട്ടെ’- ചിത്രത്തോടൊപ്പം മോഡി കുറിച്ചു.