
മഹ ചുഴലിക്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴക്കും കാറ്റിനും സാധ്യത
October 31, 2019മഹാ ചുഴലിക്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴക്കും കാറ്റിനും സാധ്യത വര്‍ധിച്ചു. ഇതിന് പിന്നാലെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റ് പത്ത് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ സമയം നിര്‍ണ്ണായകമാണ്. കാറ്റിന്റെ വേഗത കൂടാനാണ് സാധ്യത. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.