ബിജെപിയെ ഇനി കേരളത്തില്‍ നയിക്കുക സുരേഷ് ഗോപിയോ ?! സുരേഷ് ഗോപിയെ അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിച്ചു
കേരളത്തിലെ ബിജെപി അധ്യക്ഷനെ ദേശീയ പ്രസിഡന്റ് അമിത് ഷാ ഇന്നോ നാളെയോ നിശ്ചയിച്ചേക്കും . ഇതിന്റെ വ്യക്തമായ സൂചനകള്‍ കേരളത്തിലെ നേതാക്കള്‍ക്ക് വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ…
കേരളത്തിലെ ബിജെപി അധ്യക്ഷനെ ദേശീയ പ്രസിഡന്റ് അമിത് ഷാ ഇന്നോ നാളെയോ നിശ്ചയിച്ചേക്കും . ഇതിന്റെ വ്യക്തമായ സൂചനകള്‍ കേരളത്തിലെ നേതാക്കള്‍ക്ക് വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ…
കേരളത്തിലെ ബിജെപി അധ്യക്ഷനെ ദേശീയ പ്രസിഡന്റ് അമിത് ഷാ ഇന്നോ നാളെയോ നിശ്ചയിച്ചേക്കും . ഇതിന്റെ വ്യക്തമായ സൂചനകള്‍ കേരളത്തിലെ നേതാക്കള്‍ക്ക് വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ കൊടുത്തു കഴിഞ്ഞു. സുരേഷ് ഗോപിക്കാണ് പ്രഥമ സ്ഥാനം എന്നറിയുന്നു. ചുമതല ഏറ്റെടുക്കാന്‍ സുരേഷ് ഗോപിയും താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംഘടനയെ ചലിപ്പിക്കാന്‍ പഴയ നേതാവിനെ ബിജെപിയില്‍ തിരിച്ചെത്തിക്കണമെന്നാണ് സുരേഷ് ഗോപിയുടെ നിര്‍ദ്ദേശം. പിപി മുകുന്ദനെ സംഘടനയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി പദമേല്‍പ്പിച്ചാല്‍ ചുമതല ഏറ്റെടുക്കാമെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തിന് സൂചന നല്‍കി. ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ അമിത് ഷാ ഡല്‍ഹിക്ക വിളിപ്പിച്ചിട്ടുണ്ട്. പിപി മുകുന്ദന്റെ കാര്യവും ഡല്‍ഹി ചര്‍ച്ചയില്‍ സജീവ വിഷയമായേക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരാണ് കേരളത്തില്‍ ഉയര്‍ന്ന് കേട്ടത്.മറ്റൊരു ജനറല്‍ സെക്രട്ടറിയായ എടി രമേശിന്റെ പേരും ചര്‍ച്ചയായി. എന്നാല്‍ സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്ക് താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.