സ്വര്‍ണ വില വീണ്ടും കൂടി

സ്വര്‍ണ വില വീണ്ടും കൂടി

November 1, 2019 0 By Editor

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.പവന് 28,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 3,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.