ഡല്‍ഹിയില്‍ ബിജെപി എംപിയുടെ ഓഫീസിന് സമീപം വെടിവെപ്പ്

ഡല്‍ഹിയില്‍ ബിജെപി എംപിയുടെ ഓഫീസിന് സമീപം വെടിവെപ്പ്

November 4, 2019 0 By Editor

ഡല്‍ഹിയില്‍ ബിജെപി എംപിയുടെ ഓഫീസിന് സമീപം വെടിവെപ്പ്. ബിജെപി എംപി ഹന്‍സ് രാജ് ഹന്‍സിന്റെ രോഹിണി പ്രദേശത്തുള്ള ഓഫീസിന് സമീപമാണ് വെടിവെപ് നടന്നത്. വെടിവെപില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഏകദേശം 50 വയസ്സിനടുത്ത് പ്രായമുള്ള ആളാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ വെളുത്ത നിറത്തിലുള്ള പൈജാമയും ജുബ്ബയുമാണ് ധരിച്ചിരുന്നത്. ഓഫീസിന് സമീപത്തെത്തിയ ഇയാള്‍ അരയില്‍ സൂക്ഷിച്ച തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്.സംഭവ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.