
മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഘം കണ്ണൂർ പയ്യന്നൂരിൽ പിടിയിൽ
November 6, 2019 0 By Editorകണ്ണൂർ: മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഘം കണ്ണൂർ പയ്യന്നൂരിൽ പിടിയിൽ. പയ്യന്നൂർ കോ-ഓപ്പറേറ്റീവ് സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്താനെത്തിയപ്പോഴാണ് സംഘം പിടിയിലായത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ കരുനാഗപ്പള്ളി ബാവക്കോട് സ്വദേശി പി.ഷാജഹാൻ ഉൾപ്പെടെ നാല് പേരെ പോലീസ് പിടികൂടി.പാടിയോട്ട്ചാൽ സ്വദേശി ചിറക്കൽ ഹൗസിൽ സിഎ ബൈജു , കാഞ്ഞങ്ങാട് സ്വദേശി വല്ലോം പറമ്പിൽ വി.ജെ രാജൻ, മാടായി വെങ്ങര സ്വദേശി പുന്നക്കൽ ഹൗസിൽ പി.കെ. മൻസൂർ എന്നിവരാണ് പിടിയിൽ ആയ സംഘത്തിലുള്ളവർ. പ്രതികൾ നേരത്തെയും സമാനമായ തട്ടിപ്പിന് പിടിക്കപ്പെട്ടവർ ആണ്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല