കെഎസ്ആര്‍ടിസി സ്‌കാനിയ സര്‍വീസ് നിര്‍ത്തണം: നഷ്ടം 66 ലക്ഷം രൂപ

കൊച്ചി: കെഎസ്ആര്‍ടിസിക്ക് 66 ലക്ഷം രൂപ നഷ്ടമുണ്ടാക്കി സ്‌കാനിയ ബസ് സര്‍വീസ്. 2017 നവംബര്‍ മുതല്‍ 2018 മാര്‍ച്ചുവരെയുള്ള കണക്ക് പ്രകാരമാണ് ഈ നഷ്ടം ഉണ്ടായത്. ഓരോ…

കൊച്ചി: കെഎസ്ആര്‍ടിസിക്ക് 66 ലക്ഷം രൂപ നഷ്ടമുണ്ടാക്കി സ്‌കാനിയ ബസ് സര്‍വീസ്. 2017 നവംബര്‍ മുതല്‍ 2018 മാര്‍ച്ചുവരെയുള്ള കണക്ക് പ്രകാരമാണ് ഈ നഷ്ടം ഉണ്ടായത്. ഓരോ മാസവും ശരാശരി 10 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരിക്കുന്നത്. സ്‌കാനിയ സര്‍വീസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് സിപിഐ അനുകൂല യൂണിയന്‍ എംഡിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

കടക്കെണിയിലായ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഇപ്പോള്‍ നടത്തുന്നത് അവസാന ശ്രമമാണെന്ന് എംഡിയായി ചുമതലയേറ്റ ടോമിന്‍ തച്ചങ്കരി പറഞ്ഞിരുന്നു. ഇനിയും പരാജയപ്പെട്ടാല്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.

നഷ്ടത്തിലായിരുന്ന മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് എത്തിച്ചതെന്നാണ് സൂചന.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story