കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പ്രാദേശിക ലേഖകൻമാരെ നിയമിക്കുന്നു

കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പ്രാദേശിക ലേഖകൻമാരെ നിയമിക്കുന്നു

February 17, 2021 0 By Editor

മലയാളം ന്യൂസ് പോര്‍ട്ടലായ ഈവനിംഗ് കേരള ന്യൂസ് പ്രാദേശിക ലേഖകന്മാര്‍ക്ക് അവസരം നല്‍കുന്നു. ഈവനിംഗ് കേരള ന്യൂസിന്റെ തന്നെ മറ്റൊരു സംരംഭമായ “‘ഗുഡ് ഡേ “‘ മാഗസിൻ ( www.gooddaymagazine.com ) കൂടി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയതായി പ്രാദേശിക ലേഖകന്മാരെ നിയമിക്കുന്നത്. കോഴിക്കോട് ,മലപ്പുറം ,വയനാട് ,കണ്ണൂർ ,പാലക്കാട് ,കാസർകോഡ് , തൃശൂർ ,എന്നി ജില്ലകളിലേക്കാണ് പ്രാദേശിക ലേഖകന്മാരെ നിയമിക്കുന്നത്.

പ്രാദേശിക, വാര്‍ത്തകള്‍ കണ്ടെത്തി നല്‍കാന്‍ ആത്മവിശ്വാസമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഏതെങ്കിലും ഒരു ദിനപത്രത്തിന്റെയോ , കേബിള്‍ ടിവിയുടെയോ പ്രാദേശിക ലേഖകരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന നൽകുന്നതാണ്. ഇവർക്ക് പാര്‍ട്ട് ടൈം ആയി പ്രവർത്തിക്കാവുന്നതാണ്.കരാറടിസ്ഥാനത്തിലുള്ള നിയമനത്തില്‍ സ്ഥിര നിയമനമോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ ഉണ്ടായിരിക്കുന്നതല്ല.ഒരു സ്ഥലത്തു നിന്നും ഒന്നിലധികം പേര്‍ അപേക്ഷിച്ചാല്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നതിന് ഒപ്പം തൊഴില്‍ പരിചയവും ഉള്ളവരെ ആയിരിക്കും നിയമിക്കുക.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക, മൊബൈൽ : +91 9745 150 140  ഇ-മെയിൽ : eveningkerala@gmail.com